സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചതനായി മാറിയ താരമാണ് രമേഷ് പിഷാരടി. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ പിഷാരടി സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോഴിതാ, കൊവിഡിന്റെ വ്യാപനത്തോടെ നിത്യ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്‌ക്. ലോക്ക്ഡൗണിന്റെ പ്രാരംഭഘട്ടത്തില്‍ മാസ്‌കുകള്‍ കിട്ടാനില്ലായിരുന്നെങ്കിലും ഇപ്പോള്‍ വിവിധ തരം മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമാണ്.
ഒരു വ്യത്യസ്തമായ ഒരു മാസ്‌കുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. താരത്തിന്റെ ഈ മാസ്‌ക് ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സ്യഷ്ടിച്ചിരിക്കുന്നത്. തന്റെ മുഖത്തോട് സാദൃശ്യം തോന്നുന്ന മാസ്‌കുമായിട്ടാണ് പിഷാരടി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 'മാസ്‌ക്കും മുഖവും മുഖ്യം 'എന്ന അടിക്കുറിപ്പും താരം തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നിരവധി പ്രമുഖരും ആരാധകരും രസകരമായ കമന്റുകളുമായി രംഗത്തെത്തി. എന്തിനേയും ഏതിനേയും നര്‍മ്മത്തോടെ സമീപിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം.
പ്രേക്ഷകരെ ചിരിപ്പിക്കുന്നത് വളരെ വലിയ കാര്യമാണെങ്കിലൂം ആ വെല്ലുവിളിയെ വിജയകരമായി തരണം ചെയ്താണ് പിഷാരടി മുന്നേറുന്നത്. പോസ്റ്റുകള്‍ക്ക് താരം നല്‍കുന്ന തലക്കെട്ടുകളെക്കുറിച്ച് വാചാലരായി നേരത്തെ ആരാധകരെത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് പിഷാരടിയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുളളത്.
