ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസണ്‍ ടുവിലെ മത്സരാര്‍ത്ഥികള്‍ ആയി പ്രേക്ഷക ഹൃദയം കീഴടക്കിയ സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. അമൃതംഗമയ എന്ന മ്യൂസിക് ബാന്‍ഡ് ലൂടെ താരങ്ങള്‍ ആരാധകര്‍ ശ്രദ്ധനേടിയിരുന്നു. പിന്നീട് ആയിരുന്നു ബിഗ്‌ബോസിലേക്കുള്ള അവസരം എത്തിയത്.
ബിഗ് ബോസ് അവസാനിച്ചശേഷം താരങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ അഭിരാമി പ്രേക്ഷകരോട് ചില കാര്യങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.അഭിരാമിയുടെ ഇന്‍സ്റ്റഗ്രാം പേര് എബ്ബി ടൂട്ട് എന്നാണ്. ആ പേര് വന്നതിന്റെ കാരണത്തെക്കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു പറയുന്നത്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സുഹൃത്തുക്കള്‍ എബ്ബി എന്ന് ചുരുക്കി വിളിക്കും എന്നും കുഞ്ഞിലെ ചേച്ചി തന്നെ ടൂട്ട് എന്നായിരുന്നു പേരിട്ടത്. അത് രണ്ടും ചേര്‍ത്ത് എഴുതിയിരിക്കുന്നതാണ് ഈ പേര് എന്ന് താരം വ്യക്തമാക്കി. മാത്രമല്ല തനിക്ക് കുട്ടിക്കാലത്ത് താടിയെല്ലിന്റെ പേരില്‍ നിരവധി കളിയാക്കലുകള്‍ ലഭിച്ചിട്ടുണ്ടെന്നും വലുതായപ്പോള്‍ അതൊക്കെ മാറിയെന്നും ഇപ്പോള്‍ താടി ശരിയാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. നിരവധി മ്യൂസിക് ഷോകളിലൂടെ സഹോദരിമാര്‍ പ്രേക്ഷകഹൃദയം ഇതിനകം കീഴടക്കി ക്കഴിഞ്ഞു. അഭിരാമി ഗായികയായും അവതാരികയായും നടിയായും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

