വാട്സാപ്പിൽ ഇനി QR കോഡ് വഴി കോൺടാക്ടിൽ ആളെ ചേർക്കാം. സ്നാപ്ചാറ്റിലും ഇൻസ്റ്റഗ്രാമിലും ഉള്ളതിന് സമാനമായ ഫീച്ചർ ഉടൻതന്നെ വാട്സാപ്പിന്റെ ആൻഡ്രോയിഡ്, iOS പതിപ്പുകളിൽ ലഭ്യമാകും. ഈ ഫീച്ചർ ലഭ്യമായാൽ ഉപയോക്താക്കൾക്ക് QR കോഡ് സ്കാൻ ചെയ്ത് വാട്സാപ്പിൽ കോൺടാക്ട് ചേർക്കാവുന്നതാണ്. വാട്സാപ്പ് സെറ്റിങ്ങ്സിൽ പ്രൊഫൈൽ പിക്ചറിന് സമീപത്തെ QR കോഡ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താക്കൾക്ക് 'മൈകോഡ്' ടാബിൽ നിന്നും സ്വന്തം QR കോഡ് കാണാൻ സാധിക്കും. ഇവ സ്കാൻ ചെയ്ത് മറ്റുള്ളവർക്ക് നിങ്ങളെ അവരുടെ കോൺടാക്ടിൽ ചേർക്കാം.
QR കോഡ് പേജിലെ 'സ്കാൻ കോഡ്' എന്ന ടാബിൽ പോയാൽ മറ്റുള്ളവരുടെ QR കോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് അവരെ കോൺടാക്ടിൽ ആഡ് ചെയ്യാവുന്നതാണ്.
അതേ സമയം നമ്പർ കൈമാറിയിട്ടില്ലെങ്കിലും QR കോഡ് വഴി വാട്സാപ്പ് കോൺടാക്ടിൽ ചേർന്നവർക്ക് നിങ്ങളുടെ ഫോൺ നമ്പർ കാണാൻ സാധിക്കും. ബീറ്റ പതിപ്പിൽ നിന്ന് പൂർണ പതിപ്പിലേക്ക് വരുമ്പോൾ ഇതിൽ മാറ്റം ഉണ്ടാകുമോ എന്നുള്ള കാര്യത്തിൽ വ്യക്തത ഇല്ല. QR കോഡ് തെറ്റായ ആളുകളിലേക്ക് എത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എത്ര തവണ വേണമെങ്കിലും QR കോഡ് ഒഴിവാക്കാനും മാറ്റാനുമുള്ള സൗകര്യം ലഭ്യമാണ്. വാട്സാപ്പ് പേയുമായും QR കോഡ് ഫീച്ചർ ചേർന്ന് പ്രവർത്തിക്കും. ഒന്നിലധികം ആൻഡ്രോയിഡ്, iOS ഉപകരണങ്ങളിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഓപ്ഷൻ വരും വേർഷനുകളിൽ ലഭ്യമാകും. ഈ ഫീച്ചറിലും QR കോഡ് സൗകര്യം ഉണ്ടായിരിക്കും.
കുറച്ചുകാലമായി വാട്സാപ്പ് ഗവേഷണ സംഘം ഈ ഫീച്ചർ വികസിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഈ ഫീച്ചർ ബീറ്റ ടെസ്റ്റർമാർക്ക് നൽകിയിരിക്കുകയാണ്. വാട്സാപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റ 2.20.171 പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ സമർപ്പിച്ചതായി വാട്സാപ്പ് ബീറ്റ പതിപ്പുകളെകുറിച്ചുള്ള ബ്ലോഗായ WA ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. എന്നാൽ പബ്ലിക് ബീറ്റ ഉപയോക്താക്കൾക്ക് ഇത് ലഭ്യമായിട്ടില്ല. QR കോഡ് ഫീച്ചറുള്ള വാട്സാപ്പ് iOS ബീറ്റ പതിപ്പ് ആപ്പിൾ ടെക്സ്റ്റ്ഫ്ലൈറ്റ് വഴി ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.
The support for QR codes in the latest WhatsApp beta for iOS and Android updates is not a way to hide your phone number.— WABetaInfo (@WABetaInfo) May 22, 2020
The QR code is always linked to your phone number. https://t.co/WcK0dR5Aev pic.twitter.com/w2GHV4i3TR


