Hot Posts

6/recent/ticker-posts

അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നു; പച്ചപുതയ്ക്കുന്നു


പാരിസ് : അന്റാർട്ടിക്ക ഉപദ്വീപിൽ പച്ചപടരുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകർ. ആൽഗകളുടെ സാന്നിധ്യമാണ് ഉപരിതലത്തിലെ പച്ചനിറത്തിന് കാരണം. കോംബ്രിഡ്ജ് സർവകലാശാലയിലെയും ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിലെയും ജീവശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ആൽഗകളുടെ സാന്നിധ്യം കണ്ടെത്തിയത്. മഞ്ഞുരുമ്പോൾ പ്രതലത്തിൽ വിരിഞ്ഞുനിൽക്കുകയും ഉപരിതലത്തിന് പച്ചനിറം നൽകുകയും കൂടാതെ ജീവജാലങ്ങൾക്ക് പോഷകാഹാര സ്രോതസ്സ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. പലതരത്തിലുള്ള ആൽഗകളെ അന്റാർട്ടിക്കയിൽ കാണാൻ സാധിക്കുന്നുമെന്നും മഞ്ഞുവീഴ്ചയിൽ അവ വളരുകയും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

അന്റാർട്ടിക്കയിൽ മഞ്ഞും പെൻഗ്വിനുകളും മാത്രമല്ല, പലതരം സസ്യജാലങ്ങളും അവിടെയുണ്ട്. 1.9 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഉപദ്വീപിൽ 1600 ലധികം ആൽഗകൾ ആണ് വിരിഞ്ഞുനിൽക്കുന്നത്. "ആഗോളതലത്തിൽ ഈ സംഖ്യ ചെറുതാണെങ്കിലും, വളരെ ചെറിയ സസ്യജാലങ്ങളുള്ള അന്റാർട്ടിക്കയിൽ, ജൈവവസ്തുക്കളുടെ ഈ അളവ് വളരെ പ്രാധാന്യമർഹിക്കുന്നു", കോംബ്രിഡ്ജ് പ്ലാന്റ് സയൻസിലെ മാറ്റ് ഡേവി പറഞ്ഞു.

ധ്രുവപ്രദേശങ്ങൾ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ചൂടാകുന്നത്. അന്റാർട്ടിക്കയിലെ താഴ്ന്ന പ്രദേശങ്ങളിലെ തീരപ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയില്ലാത്ത വേനൽക്കാലം അനുഭവപ്പെടുന്നതിനാൽ അന്റാർട്ടിക്ക ഉപരിതലം ഉടനെ തന്നെ അൽഗകളിൽ നിന്ന് മുക്തമാകുമെന്നാണ് ഗവേഷകർ പറയുന്നത്.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്