തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് മാറ്റിവച്ച വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ തുടങ്ങി. കര്‍ശന സുരക്ഷ മുന്‍കരുതലോടെയാണ് പരീക്ഷ നടത്തുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് 389 പരീക്ഷാ കേന്ദ്രങ്ങളുമാണ് ഉള്ളത്.
ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുഴുവന്‍ കുട്ടികളും അധ്യാപകരും മാസ്‌ക് ധരിച്ചശേഷമാണ് സ്‌കൂളിലേക്ക് എത്തിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞുമാണ് നടക്കുന്നത്.
