സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസണ്‍ ടുവിലൂടെ ആണ് താരങ്ങള്‍ ഇപ്പോള്‍ ഏറ്റവുമധികം ജനശ്രദ്ധ നേടുന്നത്. കോവിഡേ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷോ താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. പക്ഷേ തുടക്കം മുതല്‍ അല്ലായിരുന്നു അമൃതയും അഭിരാമിയും ഷോയില്‍ പങ്കുചേര്‍ന്നത്. അന്‍പതാം ദിവസം പിന്നിട്ടതോടു കൂടിയായിരുന്നു താരങ്ങള്‍ മത്സരാര്‍ത്ഥികള്‍ ആയി എത്തിയത്.
പക്ഷേ വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പ്രേക്ഷകരുടെ ജന പ്രീതി പിടിച്ചുപറ്റാന്‍ സഹോദരിമാര്‍ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. താരങ്ങളുടെ അമ്മയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം, അമ്മയ്ക്ക് നല്‍കിയ ആശംസയാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറല്‍ ആയിട്ടുണ്ട്.
കുറിപ്പ് വായിക്കാം:
എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ദൈവമാണ് ഈ നടുക്കിരിക്കുന്ന സുന്ദരി കുട്ടി,ദൈവങ്ങള്‍ക്ക് പിറന്നാള്‍ ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞങ്ങടെ കണ്‍കണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന് :) ഈ യാത്രയില്‍ എന്തെങ്കിലുമൊക്കെ നന്മകള്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കി അതിനുള്ള ഏക കാരണമായ ഞങ്ങളുടെ അമ്മക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ :) ഈ ചിരി മതി ഒരായിരം ജന്മങ്ങള്‍ക്കു വേണ്ടി ആഗ്രഹിക്കാന്‍

