യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ നന്ദകുമാറിന്റെ കണ്ണപുരത്തെ വീടിന് നേരെ ബോംബേറ് ഉണ്ടായി. വീടിന്റെ ചില്ലുകൾ തകർന്നു. വീട്ടുകാർ വീടിനുള്ളിലായതിനാൽ വലിയൊരു ദുരന്തം ഇല്ലാതായി. സംഭവത്തിന് പിറകിൽ CPM ആണെന്ന് BJP നേതൃത്വം കുറ്റപ്പെടുത്തി.
CPM തൃക്കോത്ത് ബ്രാഞ്ച് അംഗവും DYFI മേഖല കമ്മിറ്റി അംഗവുമായ മാറ്റാങ്കിൽ സ്വദേശി ആദർശിനെ ഒരു കൂട്ടം ആളുകൾ വെട്ടിപരിക്കേല്പിച്ചു. തലയ്ക്കും കൈക്കും പരിക്കേറ്റ ആദർശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ RSS - BJP നേതൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് DYFI പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ കഴിഞ്ഞ ദിവസം കണ്ണൂർ ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ പ്രൂഫ് എഡിറ്ററും CPM ചക്കരപ്പാറ ബ്രാഞ്ച് അംഗവും ആയ M സനൂപിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. സനൂപിന്റെ അയൽവാസിയും ചക്കരപ്പാറ ബ്രാഞ്ച് അംഗവുമായ K നിഷിത്തിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ബൈക്കിൽ എത്തിയ അക്രമിസംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിന് പുറകിൽ RSS ആണെന്ന് CPM നേതൃത്വം ആരോപിച്ചു. ആക്രമണത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. CPM ജില്ലാ സെക്രട്ടറി M V ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം K P സഹദേവൻ, മണ്ടൂക്ക് മോഹനൻ, കുടുവൻ പത്മനാഭൻ എന്നിവർ സ്ഥലം സന്ദർശിച്ചു.


