കോവിഡ് ചികിത്സയില്‍ പ്രതീക്ഷയേകി അമേരിക്കയില്‍നിന്നൊരു വാക്‌സിന്‍ വാര്‍ത്ത വന്നിരിക്കുകയാണ്. യുഎസ് ബയോടെക്‌നോളജി കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിന്‍, മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തില്‍ ശുഭകരമായ ഫലമാണു നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പരീക്ഷണം നടത്തിയ വ്യക്തികളില്‍ പുതിയ കൊറോണ വൈറസിനെ ചെറുക്കാന്‍ പാകത്തില്‍ പ്രതിരോധ പ്രതികരണമുണ്ടാക്കാന്‍ വാക്‌സിനു കഴിഞ്ഞുവെന്നാണു റിപ്പോര്‍ട്ട്.
