Hot Posts

6/recent/ticker-posts

രോഗലക്ഷണങ്ങള്‍ ഇല്ല; ചൈനയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു


ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊറോണ പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 16 പേര്‍ക്കാണ് പുതിയതായ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ രോഗലക്ഷണങ്ങളില്ലാത്ത 15 കേസുകളും ഉള്‍പ്പെടുന്നു. ജിലിന്‍ പ്രവിശ്യയില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ പകര്‍ന്ന നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ജിലിന്‍ നഗരം അടച്ചിട്ടിരിക്കുകയാണ്.

ജിലിന്‍ പ്രവിശ്യയില്‍ ഇതുവരെ 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 106 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 25 രോഗികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. രോഗലക്ഷണങ്ങളില്ലാത്ത 368 കേസുകള്‍ നിരീക്ഷണത്തിലാണെന്നും എന്‍എച്ച്‌സി അറിയിച്ചു.

ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത കേസുകള്‍ പ്രശ്‌നമുണ്ടാക്കുമെന്നും ഇവരില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്നും എന്‍എച്ച്‌സി പറഞ്ഞു. ചൊവ്വാഴ്ച വരെ ചൈനിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 82,965 ആണ്. ഇതില്‍ 87 രോഗികള്‍ ഇപ്പോള്‍ ചികിത്സയിലാണ്. മൊത്തം 4,634 പേര്‍ ഈ രോഗം ബാധിച്ച് രാജ്യത്ത് മരണമടഞ്ഞു.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്