Hot Posts

6/recent/ticker-posts

പ്രവാസികള്‍ക്ക് താങ്ങായ് കെ.എസ്.എഫ്.ഇ യുടെ സ്വര്‍ണപണയ വായ്പ പദ്ധതി



തിരുവനന്തപുരം: കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വായ്പാ പദ്ധതിയുമായി കെ.എസ്.എഫ്.ഇ. 1 ലക്ഷം രൂപയുടെ സ്വര്‍ണപണയ വായ്പ നല്‍കാനാണ് പദ്ധതി. പ്രവാസികള്‍ക്ക് മൂന്നു ശതമാനം പലിശ നിരക്കിലായിരിക്കും സ്വര്‍ണപ്പണയ വായ്പ നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നോര്‍ക്ക് ഐഡിയുള്ള പ്രവാസികള്‍ക്കും ഇതേ വായ്പ ലഭിക്കും. പ്രവാസി ചിട്ടിയിലെ അംഗങ്ങള്‍ക്ക് മൂന്ന് ശതമാനം പലിശനിരക്കില്‍ ഒന്നര ലക്ഷം രൂപ വരെ വായ്പ നല്‍കും. 10000 രൂപ വരെയുള്ള സ്വര്‍ണ പണയ വായ്പ നിലവിലെ പലിശയില്‍ നിന്നു ഒരു ശതമാനം കുറച്ച് 8.5 ശതമാനം നിരക്കില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെറുകിട വ്യാപാരികള്‍ക്ക് ഒരു ലക്ഷം രൂപവരെ വായ്പ നല്‍കാനുള്ള പദ്ധതി നടപ്പിലാക്കും. 24 മാസമാവും കാലാവധി. ഡെയ്ലി ഡിമിനിഷിങ് രീതിയില്‍ 11.5 ശതമാനമാണ് പലിശ നിരക്ക്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് 11 ശതമാനമാവും പലിശ. എഫ്ഡി ബാങ്ക് ഗ്യാരണ്ടി സ്വര്‍ണം എന്നിവ ജാമ്യം നല്‍കുന്നവര്‍ക്ക് 10.5 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. 

വ്യാപാരികള്‍ക്ക് 2 വര്‍ഷം കാലാവധി ഉള്ള ഗ്രൂപ്പ് വായ്പാ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 20 പേരായിരിക്കും ഓരോ ഗ്രൂപ്പിലും ഉള്ളത്. എല്ലാ മാസവും നിശ്ചിത തുക എല്ലാവരും അടക്കണം. നാല് മാസങ്ങള്‍ക്ക് ശേഷം ആവശ്യക്കാര്‍ക്ക് ചിട്ടി വായ്പ പദ്ധതി തുക മുന്‍കൂറായി നല്‍കും. നാല് മാസങ്ങള്‍ക്ക് ശേഷം തുക കൈപ്പറ്റുന്ന അംഗങ്ങള്‍ക്ക് നേരത്തെ ലഭിച്ചതിനേക്കാള്‍ തുക ലഭിക്കും.

വായ്പ കുടിശ്ശികക്കാര്‍ക്ക് ആശ്വാസമായി എല്ലാ റവന്യു റിക്കവറി നടപടികളും ജൂണ്‍ 30 വരെ നിര്‍ത്തിവെക്കും. 2019-20 ല്‍ പ്രഖ്യാപിച്ച കുടിശ്ശിക നിവാരണ ഇളവ് പദ്ധതികള്‍ ജൂണ്‍ 30 വരെ നീട്ടി. പിഴപ്പലിശ ബാധകമായ എല്ലാ വായ്പാ പദ്ധതികളുടേയും 2020 മാര്‍ച്ച് 21 മുതല്‍ ജൂണ്‍ 30 വരെയുള്ള തവണകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്