തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പനശാലകള്‍ തുറക്കുന്നത് വൈകുമെന്ന് എക്‌സൈസ് വകുപ്പ്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായുള്ള ആപ്പിന്റെ ട്രയല്‍ റണ്‍ നടത്താന്‍ സമയമെടുക്കുമെന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി വൈകുന്നത്. മദ്യ വില്‍പ്പന ശനിയാഴ്ചയോടുകൂടി ആരംഭിക്കുമെന്നാണ് എക്‌സൈസ് വകുപ്പ് അറിയിച്ചിരിക്കുന്നത്.
