നടൻ നീരജ് മാധാവിന്റെ ഭാര്യ ദീപ്തിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായാണ് നീരജ് മാധവ് കവിതയെഴുതിയത്.
ഇനിയുള്ള യാത്രയിൽ നീ തനിയെ അല്ലെന്നും താൻ കൂടെയുണ്ടെന്നുമുള്ള പ്രതീക്ഷയാണ് നീരജ് കവിതയിലൂടെ ദീപ്തിക്ക് നൽകുന്നത്.
2018ലാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെ നീരജ് വിവാഹം ചെയ്യുന്നത്.
2013ൽ പുറത്തിറങ്ങിയ 'ബഡ്ഡി' എന്ന ചിത്രത്തിലൂടെ നീരജ് അരങ്ങേറ്റം കുറിച്ചു. പിന്നീട് 'ദൃശ്യം' സിനിമയിലെ മോനിച്ചൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്കര, ഒരു വടക്കൻ സെൽഫി തുടങ്ങീ നിരവധി ചിത്രങ്ങളിൽ നീരജ് വേഷമിട്ടു. 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിലൂടെ നായകനായി. 'ലവകുശ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നീരജ് ആയിരുന്നു.
