Hot Posts

6/recent/ticker-posts

'ദൃശ്യം' രണ്ടാം ഭാഗം, പ്രഖ്യാപനം ലാലേട്ടന്റെ ജന്മദിനത്തിൽ


മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' ഏറെ ജനശ്രദ്ധ നേടുകയും ബോക്സ് ഓഫീസിൽ പണം വാരുകയും ചെയ്ത ചിത്രമാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകളാണ്  ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ അറുപതാം ജന്മദിന ദിവസമായ നാളെ പ്രഖ്യാപനം ഉണ്ടാവും.

ലോക്ക്ഡൗണിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും എന്നാണ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഏഴുവർഷത്തിന് ശേഷമാണ് ഈ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജിത്തുജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം 60 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിന് ശേഷമായിരിക്കും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

2013 ഡിസംബറിൽ ആയിരുന്നു 'ദൃശ്യം' റിലീസ് ആയത്. 50 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷൻ ഉണ്ടായിരുന്ന ചിത്രത്തിൽ മോഹൻലാൽ, മീന, കലാഭവൻ ഷാജോൺ, ആശ ശരത്, സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നു.

അതേ സമയം താരത്തിന്റെ അറുപതാം പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ആരാധകസമൂഹവും.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്