Hot Posts

6/recent/ticker-posts

പ​ണ്ഡി​റ്റ് ജ​സ്‍​രാ​ജ് അ​ന്ത​രി​ച്ചു

 

ന്യൂ​ജേ​ഴ്സി: പ്രശസ്ത ഹിന്ദു​സ്‌​ഥാ​നി സം​ഗീ​ത​ജ്ഞൻ പ​ണ്ഡി​റ്റ് ജ​സ്‍​രാ​ജ് (90) അ​ന്ത​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 

സം​ഗീ​ത രം​ഗ​ത്ത് നി​ര​വ​ധി പു​തി​യ ന​വീ​ന​ത​ക​ൾ പ​രീ​ക്ഷി​ച്ച ജ​സ്‌​രാ​ജ് ജു​ഗ​ൽ​ബ​ന്ദി സം​ഗീ​ത​ത്തി​ന് പ്ര​ത്യേ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ൺ - പെ​ൺ ഗാ​യ​ക​ർ ഒ​രേ സ​മ​യം ര​ണ്ടു രാ​ഗാ​ലാ​പ​നം ന​ട​ത്തു​ന്ന രീ​തി​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ൻറെ പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​സ്വാ​ദ​ക​രെ ഏ​റെ ആ​ക​ർ​ഷി​ച്ചി​രു​ന്നു.

ര​ത്ത​ൻ മോ​ഹ​ൻ ശ​ർ​മ്മ, സ​ജ്ഞ​യ് അ​ഭ​യാ​ങ്ക​ർ, ര​മേ​ഷ് നാ​രാ​യ​ൺ, സു​മ​ൻ​ഘോ​ഷ്, തൃ​പ്തി മു​ഖ​ർ​ജി, രാ​ധാ​രാ​മ​ൻ കീ​ർ​ത്ത​ന തു​ട​ങ്ങി​യ​വ​ർ ശി​ഷ്യ​ൻ​മാ​രാ​ണ്. പ​ദ്മ​ശ്രീ, പ​ത്മ​ഭൂ​ഷ​ൺ, പ​ത്മ​വി​ഭൂ​ഷ​ൺ തു​ട​ങ്ങി വി​വി​ധ ബ​ഹു​മ​തി​ക​ൾ ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

ഹ​രി​യാ​ന​യി​ലെ ഹി​സ്സാ​റി​ൽ സം​ഗീ​ത പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ 1930ലാ​ണ് ജ​ന​നം. പി​താ​വ് മോ​തി രാം​ജി മേ​വ​തി ഘ​രാ​ന​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സം​ഗീ​ത​ജ്ഞ​നാ​യി​രു​ന്നു. പി​താ​വി​ൻറെ കീ​ഴി​ലാ​ണ് ജ​സ്‌​രാ​ജ് സം​ഗീ​താ​ഭ്യാ​സ​നം തു​ട​ങ്ങു​ന്ന​ത്. 

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍