Hot Posts

6/recent/ticker-posts

കോവിഡ് ബാധിച്ച് ഇന്ന് നാല് പേർ മരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് നാല് പേർ മരിച്ചു.കോഴിക്കോട് മൂന്ന് പേരും ആലപ്പുഴയിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച്  മരിച്ചവരുടെ എണ്ണം 173 ആയി ഉയർന്നു.  

ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് കോഴിക്കോട് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തത്.  ഇതിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണ്. മറ്റ് രണ്ട് പേർ മലപ്പുറം സ്വദേശികളാണ്. നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ(69) ആണ് മരിച്ച കോഴിക്കോട് സ്വദേശി. ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാൽ ആണ് മരിച്ച മറ്റൊരാൾ. മലപ്പുറം ചെറിയ കുന്ന് സ്വദേശിയായ എത്തീൻകുട്ടി (71) ആണ് കോവിഡ് മൂലം മരിച്ച മൂന്നാമത്തെയാൾ. 

കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മുഹമ്മദ് ഇഖ്ബാൽ, എത്തീൻകുട്ടി, അഹമ്മദ് ഹംസ എന്നിവർ മരിച്ചത്. ഇന്നലെയാണ് മുഹമ്മദ് ഇഖ്ബാലും എത്തീൻകുട്ടിയും മരിച്ചത്. അഹമ്മദ് ഹംസ 12 ദിവസമായി ചികിത്സയിലായിരുന്നു. ആലപ്പുഴ കനാൽ വാർഡിൽ താമസിക്കുന്ന ക്ലീറ്റസ് (82) ആണ്‌ കോവിഡ് മൂലം മരിച്ച നാലാമത്തെയാൾ. പനിയെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ക്ലീറ്റസ് മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ  സ്രവ പരിശോധനാ റിപ്പോർട്ട് ബുധനാഴ്ചയാണ് പുറത്തുവന്നത്. വാർധക്യസഹജമായ അസുഖങ്ങൾ ക്ലീറ്റസിനുണ്ടായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 























Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി