Hot Posts

6/recent/ticker-posts

രാജ്യത്ത് 24 മണിക്കൂറിനിടെ 1,092 മരണം, ആകെ രോ​ഗികൾ 27.5 ലക്ഷം കടന്നു



ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ‌‌കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 27,67,274 ആയി ഉയർന്നു. 52,889 പേരാണ് കോവിഡ്  മൂലംമരണമടഞ്ഞത്. 1.91 ശതമാനമാണ് കോവിഡ് മരണനിരക്ക്.

24 മണിക്കൂറിനിടെ പുതിയതായ് 1,092 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തുടനീളം 6,76,514 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 20,37,871 പേർ ഇതുവരെ രോഗമുക്തരായി. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.64 ശതമാനമായി വർധിച്ചു.

ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 6,15,477 ആയി. 20,687 പേർ ഇതുവരെ മരിച്ചു. തമിഴ്നാട്ടിൽ 3.49 ലക്ഷം പേർക്കും ആന്ധ്രയിൽ 3.06 ലക്ഷം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിൽ രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുന്നു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍