Hot Posts

6/recent/ticker-posts

രാജ്യത്തെ സി​നി​മ തീ​യ​റ്റ​റു​ക​ൾ അടുത്തമാസം മുതൽ തുറന്നേക്കും


ന്യൂ​ഡ​ൽ​ഹി: കോവിഡ് മൂലം രാജ്യത്ത് അടച്ചിട്ടിരിക്കുന്ന സി​നി​മ തീ​യ​റ്റ​റു​ക​ൾ സെ​പ്റ്റം​ബ​ർ മു​ത​ൽ തു​റ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യേ​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ശി​പാ​ർ​ശ ന​ൽ​കി​യ​ത്. എന്നാൽ മാളുകളിലെ തിയേറ്ററുകൾ ഒന്നാം ഘട്ടത്തിൽ തുറക്കാൻ അനുമതി നൽകിയേക്കില്ല.

സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും ആളുകളെ ഇരിക്കാൻ അനുവദിക്കുക. മൊത്തം സീറ്റിന്റെ മൂന്നിൽ ഒന്നിൽ മാത്രമേ ആളുകളെ ഇരിക്കാൻ സമ്മതിക്കുകയുള്ളു. കർശന ഉപാധികളോടെയാകും തിയേറ്ററുകൾക്ക് പ്രവർത്തന അനുമതി നൽകുക. ഇതിനായി പ്രത്യേക മാർഗ്ഗ രേഖ കേന്ദ്ര സർക്കാർ പുറത്തിറക്കും.

കൈസ്പർശം ഉണ്ടാകാത്ത രീതിയിലുള്ള ടിക്കറ്റ് വിൽപ്പന വേണമെന്ന് സർക്കാർ നിർദേശിച്ചേക്കും. ഓരോ ഷോ കഴിയുമ്പോഴും തീയറ്ററുകൾ സാനിറ്റൈസ് ചെയ്യേണ്ടി വരും. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വേഗത്തിൽ തിയേറ്ററുകൾ അണുമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശിച്ചേക്കും.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു