കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ടിട്ടുള്ള ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. നിക്ഷേപകരുടെ ഹർജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
പോപ്പുലർ ഫിനാൻസ് ബ്രാഞ്ചുകളിലെ സ്വർണവും പണവും സർക്കാർ നിയന്ത്രണത്തിലാക്കണമെന്നും, അന്വേഷണം സിബിഐക്കു കൈമാറുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം, നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുമെന്നും അതിനാവശ്യമായ കോടതി നിർദ്ദേശങ്ങൾ പാലിക്കാൻ തയാറാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
