Hot Posts

6/recent/ticker-posts

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് മൈതാനത്തേയ്ക്ക് തിരികെയെത്താൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.



കൊച്ചി: ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് മൈതാനത്തേയ്ക്ക് തിരികെയെത്താൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഐ പി എൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിലൂടെയാണ് മുൻ ഇന്ത്യൻ താരത്തിന്റെ ഔദ്യോഗിക മടങ്ങിവരവ്. ഐപിഎൽ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന 7 വർഷത്തെ വിലക്കിന്റെ കാലാവധി ഈ വർഷം സെപ്റ്റംബർ 13ന് അവസാനിച്ചിരുന്നു. ആഭ്യന്തര സീസണിലെ മത്സരങ്ങൾ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് സ്വന്തം പ്രീമിയർ ലീഗ് തുടങ്ങാൻ കെസിഎ ജനറൽ ബോഡി യോഗം കഴിഞ്ഞ മാസം തീരുമാനിച്ചത്. കേരളത്തിലെ റജിസ്റ്റേഡ് താരങ്ങളെ 6 ടീമുകളാക്കി തിരിച്ച് ആലപ്പുഴ എസ്ഡി കോളജ്– കെസിഎ സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് പദ്ധതി, എന്നാൽ മത്സരത്തിന്റെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ശ്രീശാന്ത് കേരള പ്രീമിയർ ലീഗിലൂടെ തിരികെയെത്തുമെന്ന വിവരം കെസിഎ പ്രസിഡന്റ് സാജൻ കെ.വർഗീസ് തന്നെയാണ് സ്ഥിരീകരിച്ചത്. ‘തീർച്ചയായും ശ്രീശാന്ത് തന്നെയായിരിക്കും ലീഗിന്റെ പ്രധാന ആകർഷണം. മുഴുവൻ താരങ്ങളും ആലപ്പുഴയിലെ ഒരു ഹോട്ടലിൽ ബയോ ബബിളിലായിരിക്കും. ഡിസംബർ ആദ്യവാരം ആരംഭിക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരിന്റെ അനുമതിയാണ് പ്രധാനം.’ – സാജൻ പറഞ്ഞു.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു