Hot Posts

6/recent/ticker-posts

ഇങ്ങോട്ട് ആരും വോട്ട് ചോദിച്ച് വരരുതേ.!



രാമപുരം: വോട്ട് ചോദിച്ച് ഇങ്ങോട്ടാരും വരരുതേ.. എന്ന അഭ്യര്‍ത്ഥനയോടെ  കൗതുകം നിറഞ്ഞ മുന്നറിയിപ്പ്‌ബോര്‍ഡ് തന്റെ വീടിന് മുന്നില്‍ സ്ഥാപിച്ചിരിക്കുകയാണ് കൂടപുലം താളനാനിയില്‍ സന്തോഷ്.. ബോര്‍ഡ് കാണുന്നവര്‍ക്ക്് കൗതുകമാണെങ്കിലും സന്തോഷി നിത് ഗൗരവമുള്ള വിഷയമാണ്..
 

രാമപുരം ഗ്രാമ പഞ്ചായത്ത് കൂടപലം വാര്‍ഡിലെ താമസക്കാരനായ താള നാനിയില്‍ സന്തോഷിന്റെ വിടിന്റെ പ്രവേശന കവാടത്തിലാണ് തിരഞ്ഞെടുപ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള വ്യത്യസ്തമായ മുന്നറിയിപ്പ് ബോര്‍ഡ്. കാണുന്നവര്‍ക്ക് കൗതുകം തോന്നുമെങ്കിലും കോവിഡ് 19 സുരക്ഷ മുന്‍നിര്‍ത്തിയാണ് സന്തോഷ് തന്റെ വീടിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് 80 വയസിനു മുകളില്‍ പ്രായമായവരാണ് സന്തോഷിന്റെ മാതാപിതാക്കള്‍. പ്രായാധിക്യം മൂലമുള്ള രോഗങ്ങളും ഇവര്‍ക്കുണ്ട്. ഇവരുടെ ആരോഗ്യ സുരക്ഷയാണ് പ്രധാന ലക്ഷ്യം. കോവിഡ് 19 കേരളത്തിലാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 10 ന് നടക്കുവാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളൊ അവരുടെ പ്രവര്‍ത്തകരൊ 80 വയസ് കഴിഞ്ഞ മാതാപിതാക്കളുള്ള തന്റെ വിട്ടിലേക്ക് പ്രവേശിക്കരുതെന്ന് അറിയിക്കുന്നു. എന്നതാണ് മുന്നറിയിപ്പ് ബോര്‍ഡിലെ വാചകങ്ങള്‍. എന്നാല്‍ സ്ഥാര്‍ത്ഥികള്‍ നിരാശരാകേണ്ടതില്ല.. കാരണം വോട്ട് ചോദിക്കുന്നതിനായി 
ഫോണ്‍ നമ്പരുകളും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട് 

അഭ്യര്‍ത്ഥനകളും മറ്റും വയ്ക്കുന്നതിനായി ബോര്‍ഡിന് താഴെ പ്രത്യേകം സ്ഥലവും ഒരുക്കിയിട്ടുണ്ട്. അയല്‍വക്കങ്ങളില്‍ കോവിഡ് മരണം ഉണ്ടായതോടെയാണ് പ്രായമായ മാതാപിതാക്കളെയോര്‍ത്ത് സന്തോഷ് ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചത്. സന്തോഷും ഹാര്‍ട്ട് പേഷ്യന്റാണ്. അയല്‍വക്കത്തെ കോവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെടാതിരുന്നിട്ടും തങ്ങളെ സ്വാധീനമുപയോഗിച്ച് ക്വാറന്റയിനിലിരുത്തിയ രാഷ്ട്രീയക്കാരോടുള്ള സന്തോഷിന്റെ പ്രതിഷേധം കൂടിയാണ് സ്ഥാനാര്‍ത്തികളും പ്രവര്‍ത്തകരും വിട്ടില്‍ പ്രവേശിക്കരുതെന്നുള്ള ഈ ബോര്‍ഡ്.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു