Hot Posts

6/recent/ticker-posts

പാലായുടെ ഇതിഹാസങ്ങൾക്കു ആദരവുമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി




പാലാ: പാലായുടെ വളർച്ചയ്ക്കു നിർണ്ണായക പങ്കുവഹിച്ച മുതിർന്ന തലമുറയോടു  ആദരവ് പ്രകടിപ്പിക്കുന്നതിനായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ 'ലജൻഡ്സ് ഓഫ് പാലാ' എന്ന പേരിൽ തപാൽ വകുപ്പുമായി ചേർന്നാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ 34 മത് ചരമവാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. 

തപാൽ സ്റ്റാമ്പിൻ്റെ പ്രകാശനവും വിതരണോൽഘാടനവും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. മുതിർന്ന തലമുറകൾ നാടിനു നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കടന്നുപോയ തലമുറകൾ പുതുതലമുറകൾക്കു വഴികാട്ടിയാണ്. അവരുടെ ദീർഘവീക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ആദർശധീരരായ പഴയതലമുറയെ നാം മാതൃകയാക്കണമെന്നും ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞു. നമ്മുടെ നാടിനു മാത്രമല്ല രാജ്യത്തിനും ലോകത്തിനും മാതൃക സൃഷ്ടിക്കാൻ സാധിച്ച പഴയ തലമുറയിലെ മഹദ് വ്യക്തിത്വങ്ങൾ നമുക്ക് അഭിമാനമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. മാണി സി കാപ്പൻ എം എൽ എ ബിഷപ്പിൽ നിന്നും ആദ്യ തപാൽസ്റ്റാമ്പ് ഏറ്റുവാങ്ങി.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഡോ ആർ വി ജോസ്, ചെറിയാൻ സി കാപ്പൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ടോം തോമസ്, കെ സി ചാണ്ടി, അഡ്വ കെ സി ജോസഫ്, പ്രൊഫ ജോൺ സക്കറിയാസ്, ജയിംസ് സക്കറിയാസ്, ജോസി വയലിൽകളപ്പുര, ബേബി സൈമൺ, ടോജൻ ടോം എന്നിവർ പങ്കെടുത്തു.

പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ, സ്വാതന്ത്ര്യസമര സേനാനിയും മുൻ എം പി യും മുൻ എം എൽ എ യും പാലാ നഗരപിതാവുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, സ്വാതന്ത്ര്യസമരസേനാനിയും മുൻ നിയമസഭാ സ്പീക്കറുമായിരുന്ന ആർ വി തോമസ്, മുൻ ഗവർണർമാരായ പ്രൊഫ കെ എം ചാണ്ടി, എം എം ജേക്കബ്, മുൻ എം പി ജോർജ് തോമസ് കൊട്ടുകാപ്പള്ളി, മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, മുൻ മന്ത്രി കെ എം മാണി, മഹാകവി പാലാ നാരായണൻനായർ എന്നിവരുടെ പേരിലാണ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ 'ലജൻഡ്സ് ഓഫ് പാലാ' കാറ്റഗറ്റിയിൽ ഉൾപ്പെടുത്തി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. പാലായിലെ പഴയ തലമുറകളെക്കുറിച്ചു പുതുതലമുറയ്ക്കു അറിവു നൽകാൻ 'ലജൻഡ്സ് ഓഫ് പാലാ' എന്ന പേരിൽ പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ