Hot Posts

6/recent/ticker-posts

യുപിയിൽ യുവ ദന്തഡോക്ടറെ കഴുത്തറുത്തു കൊന്നു. കൊലയ്ക്കു ശേഷം ഒരു മണിക്കൂറോളം അപാർട്മെന്റിലുണ്ടായിരുന്ന പ്രതി..



ആഗ്ര: യുപിയിൽ യുവ ദന്തഡോക്ടറെ കഴുത്തറുത്തു കൊന്നു. ആഗ്ര സ്വദേശി ഡോ. നിഷ സിംഗാൾ (38) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവം നടക്കുമ്പോൾ നിഷയുടെ എട്ടും നാലും വയസ്സുള്ള രണ്ടു കുട്ടികൾ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. കൊലയ്ക്കു ശേഷം ഒരു മണിക്കൂറോളം അപാർട്മെന്റിലുണ്ടായിരുന്ന പ്രതി കുട്ടികളെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിച്ചുവെന്നു പൊലീസ് പറയുന്നു. 

ടിവി ടെക്നിഷ്യനെന്നു പരിചയപ്പെടുത്തിയാണ് അക്രമി അപാർട്മെന്റിൽ കടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ തിരിച്ചറിഞ്ഞ പൊലീസ് ഏറ്റുമുട്ടലിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇയാളുടെ കാലിൽ വെടിയേറ്റിട്ടുണ്ട്. ടെക്നിഷ്യനെന്ന വ്യാജേന ഇയാൾ ഈ പ്രദേശത്ത് കവർച്ച നടത്തിയിരുന്നതായി സമീപവാസികൾ ആരോപിച്ചു.

കൊല ചെയ്യപ്പെട്ട ഡോ. നിഷയുമായി ഇയാൾക്കു വ്യക്തി വൈരാഗ്യമുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൃത്യം നടക്കുമ്പോൾ നിഷയുടെ ഭർത്താവ് ഡോ. അജയ് സിംഗാൾ ആശുപത്രിയിൽ ജോലിയിലായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും കൊലപാതകങ്ങളും പതിവായിട്ടും ചെറുവിരൽപോലും അനക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയാറാകുന്നില്ലെന്നു മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചു.
Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ