Hot Posts

6/recent/ticker-posts

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു - BMTV




ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മ ശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹനായി.    ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും അടക്കം ഏഴുപേരെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഗായിക  കെ.എസ് ചിത്ര  അടക്കം പത്തുപേര്‍ക്ക് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു.


കേരളത്തില്‍ നിന്ന് അഞ്ചുപേര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായികപരിശീലകന്‍ ഒ.എം.നമ്പ്യാര്‍, എഴുത്തുകാരന്‍  ബാലന്‍ പുതേരി, തോല്‍പ്പാവക്കൂത്ത് കലാകാരന്‍ കെ.കെ.രാമചന്ദ്ര പുലവര്‍, ആരോഗ്യവിദഗ്ധന്‍ ഡോ. ധനഞ്ജയ് ദിവാകര്‍ എന്നിവരാണ് പത്മശ്രീ നേടിയ മലയാളികള്‍. തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന് അർഹയായി.



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്