Hot Posts

6/recent/ticker-posts

കര്‍ഷകര്‍ക്കെതിരെ പ്രതിഷേധവുമായി യുവാക്കള്‍ - BMTV




ന്യൂഡല്‍ഹി: പ്രതിഷേധിക്കുന്ന കര്‍ഷകര്‍ സിംഗു അതിര്‍ത്തിയില്‍നിന്ന് ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച് നടത്തി യുവക്കൾ. ദേശീയ പതാകയുമായി ഒരു കൂട്ടം ചെറുപ്പക്കാരാണ് സിംഗുവില്‍ മാര്‍ച്ച് നടത്തുന്നത്. റോഡ് തടസപ്പെടുത്തിയിരിക്കുന്ന കര്‍ഷകര്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നാണ് ഇവരുടെ ആവശ്യം. ഒരു പാര്‍ട്ടിയുടെയും ബാനറിലല്ല തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നു യുവാക്കള്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധിച്ചവര്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നും ഇത് അനുവദിക്കാനാവില്ലെന്നും യുവക്കൾ പറഞ്ഞു.



ഇപ്പോള്‍ സിംഗുവില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍  രണ്ടായി പിരിഞ്ഞാണു പ്രതിഷേധിക്കുന്നത്. ഇവര്‍ക്കിടയിലും പൊലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. സംയുക്ത് കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുമാണ് വേര്‍പിരിഞ്ഞ് രണ്ടു സ്‌റ്റേജുകളിലേക്കു പ്രതിഷേധം മാറ്റിയിരിക്കുന്നത്. എന്നാല്‍ ഇരുകൂട്ടരും അക്രമങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തന്നത് ഒരാളെ തന്നെയാണ് - നടന്‍ ദീപ് സിദ്ദുവിനെ. കെഎംഎസ് സിയും സിദ്ദുവും ചേര്‍ന്നാണ് അക്രമം ആസൂത്രണം ചെയ്തതെന്നാണ് എസ്‌കെഎം ആരോപിക്കുന്നത്.




Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ