Hot Posts

6/recent/ticker-posts

നടി ശരണ്യ പൊൻവണ്ണന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു - BMTV





തെന്നിന്ത്യൻ നടി ശരണ്യ പൊൻവണ്ണന്റെ മകൾ പ്രിയദർശിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെന്നൈയിൽ നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ തീയതി പുറത്ത് വിട്ടിട്ടില്ല.
സംവിധായകനും നടനുമായ പൊൻവണ്ണനാണ് ശരണ്യയുടെ ഭർത്താവ്. പ്രിയദർശിനിയെ കൂടാതെ ചാന്ദിനി എന്നൊരു മകൾ കൂടിയുണ്ട് ഇരുവർക്കും.


1996 ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ നായകൻ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്. 80 കളില്‍ മലയാളം സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങിയ ശരണ്യ, ഇടവേളയ്ക്ക് ശേഷം മറ്റൊരു കരുത്തയായ കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തിയത്  മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെയാണ്. ജയം രവി നായകനായി എത്തിയ ഭൂമിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.



Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ