Hot Posts

6/recent/ticker-posts

പാലായിലെ റിലയൻസ് സ്മാർട്ട് മാനേജർക്കെതിരെ പോലീസ് കേസ്‌! നിയന്ത്രണങ്ങൾ പാലിച്ച് വീണ്ടും തുറന്നു.


പാലാ കൊട്ടാരമറ്റത്തെ റിലയൻസ് സ്മാർട്ട് ഞായറാഴ്ച കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനെ തുടർന്ന് പാലാ പോലീസ് അടപ്പിച്ചിരുന്നു. അറുപതിലേറെ ജീവനക്കാർ കോവിഡ് നിയന്ത്രണം നിലവിലിരിക്കെ സ്ഥാപനത്തിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിൽ 39 പേര് മാത്രമാണ്‌ രജിസ്റ്ററിൽ ഒപ്പിട്ടിരുന്നത്. ഗോഡൗണിലും മറ്റു മുറികളിലുമായി കൂടുതൽ ആളുകൾ ജോലി ചെയ്യുകയായിരുന്നു. പോലീസ് കേസെടുത്ത് സ്ഥാപനത്തിന്റെ മാനേജരെ അറസ്റ്റ് ചെയ്തു. ജീവനക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നതായും സൂചനയുണ്ട്.



ആവശ്യ സാധന വിതരണത്തിനും ഓൺലൈൻ വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാമെന്ന കളക്ടറുടെ ഉത്തരവ് പ്രകാരമാണ് സ്ഥാപനം തുറന്നതെന്നാണ് റിലയൻസ് അധികൃതരുടെ വിശദീകരണം.


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർക്കാർ നിർദ്ദേശപ്രകാരമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷം സ്ഥാപനം വീണ്ടും തുറന്നു.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു