Hot Posts

6/recent/ticker-posts

നീണ്ട 15 വർഷം; കിട്ടിയത് 4 കുഞ്ഞുങ്ങളെ; ജീവിതം പ്രതിസന്ധിയിൽ




നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോട്ടയം അതിരമ്പുഴ സ്വദേശി സുരേഷ് കുമാറിനും പ്രസന്നകുമാരിക്കും നാലു കുഞ്ഞുങ്ങൾ ജനിച്ചത്. കഴിഞ്ഞ മാസം പതിനേഴാം തീയതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രസന്നകുമാരി പ്രസവിച്ചത്. ഇരട്ടി സന്തോഷത്തിലാണ് പ്രസന്നകുമാരിയും സന്തോഷ് കുമാറും. കാരിത്താസ് ആശുപത്രിയിലെ ഡോക്ടർ ഹരീഷ് ആണ് ചികിത്സകൾക്ക് നേതൃത്വം നൽകിയത് എന്നും പ്രസന്നകുമാരി പറഞ്ഞു.




അപ്രതീക്ഷിതമായി നാലു കുഞ്ഞുങ്ങളെ ലഭിച്ചപ്പോൾ ചില പ്രതിസന്ധികൾ കൂടി പങ്കുവെക്കുന്നുണ്ട് ഈ കുടുംബം. കോട്ടയം കാരിത്താസ് ആശുപത്രിയിലെ സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുകയാണ് പ്രസന്നകുമാരി. നാലു കുഞ്ഞുങ്ങളെ നോക്കേണ്ട കാരണത്താൽ ഇനിമുതൽ സമീപകാലത്തൊന്നും ജോലിക്ക് പോകാനാകില്ല. 

ഭർത്താവ് സുരേഷ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സുരേഷിന് തെങ്ങ് കയറ്റം നിർത്തേണ്ടിവന്നു. കൈക്കും കാര്യമായി പരിക്കുണ്ട്. അതുകൊണ്ട് വലിയ ജോലികൾ ചെയ്യാൻ ആകില്ല എന്നാണ് സുരേഷിന്റെ അവസ്ഥ. ഇതോടെ കുഞ്ഞുങ്ങൾക്ക് വെണ്ട ഭക്ഷണം നൽകുന്നതടക്കം പ്രതിസന്ധിയിലായി.

പ്രതിസന്ധി തുറന്നുപറയുകയാണ് സുരേഷ്കുമാറും പ്രസന്നകുമാരിയും. ഇനി മുന്നോട്ട് പോകണമെങ്കിൽ നാട്ടുകാരുടെ വലിയ സഹായം വേണമെന്ന് ഇരുവരും പറയുന്നു. ഭർത്താവിന് എന്തെങ്കിലും ചെറിയ ജോലി ഉണ്ടെങ്കിലും ജീവിക്കാൻ കഴിയുമായിരുന്നു. 

വലിയ സൗഭാഗ്യങ്ങളിൽ നിന്നുകൊണ്ടും കുഞ്ഞുങ്ങളുടെ ഭാവിയെ ഓർത്ത് ഉള്ള ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്. തുടക്കം തന്നെ നാലു കുഞ്ഞുങ്ങൾ ഉണ്ട് എന്ന് സ്കാനിങ്ങിൽ കണ്ടെത്തിയിരുന്നു.  എന്നാൽ കളയാൻ ആകില്ലല്ലോ എന്നാണ് സുരേഷ് കുമാർ നിറകണ്ണുകളോടെ ചോദിക്കുന്നത്. അത്രയും ആഗ്രഹത്തോടെയാണ് കഴിഞ്ഞ 15 വർഷം കാത്തിരുന്നത്. എങ്ങനെയും പ്രതിസന്ധിയെ മറികടന്ന് മുന്നോട്ടുപോകാമെന്നാണ് ഇവരുടെ ചിന്ത.


വടവാതൂരിൽ സ്വകാര്യ ക്ലിനിക്കിലാണ് ഇവർ  ചികിത്സ നടത്തിയത്. തുടർന്നാണ് കാരിത്താസ് ആശുപത്രിയിൽ ബാക്കി ചികിത്സ ചെയ്തത്. ആദ്യഘട്ടത്തിലെ ചികിത്സയ്ക്കായി മൂന്നുലക്ഷത്തോളം രൂപ കടം വന്നതായി സുരേഷ് പറയുന്നു. ബാങ്ക് ലോൺ എടുത്ത് ആണ് ചികിത്സ നൽകിയത്. ഈ കടം എല്ലാം നിലനിൽക്കെയാണ് പുതിയ ആവശ്യങ്ങൾ കൂടി വന്നിരിക്കുന്നത്. 

ലൈഫ് മിഷൻ വഴി ലഭിച്ച വീട്ടിലാണ് സുരേഷ്കുമാറും പ്രസന്നകുമാരിയും നാല് കുഞ്ഞുങ്ങളും കഴിയുന്നത്. അത്കൊണ്ട് തന്നെ കഴിയുന്നവർ  സഹായം നൽകണമെന്ന് ഇരുവരും പറയുന്നു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു