Hot Posts

6/recent/ticker-posts

വേനൽക്കാല ആരോഗ്യ സംരക്ഷണം; അറിയേണ്ടതെല്ലാം



മാര്‍ച്ച് തുടങ്ങിയിട്ടില്ല, പക്ഷേ ചൂട് താങ്ങാവുന്നതിലും അധികമായിരിക്കുന്നു. എല്ലാവരും ചൂടില്‍ നിന്നും രക്ഷനേടാന്‍ പരക്കം പായുകയാണ്. ആഹാരകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാന്‍ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കും. 

ശ്രദ്ധിക്കാം, ഉഷ്ണകാലത്തെ മെനുവില്‍ ഏതൊക്കെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ഒഴിവാക്കണമെന്നും. ഭക്ഷണത്തിനും മുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്, വെള്ളം. ഉഷ്ണകാലത്ത് ധാരാളം വെള്ളം കുടിയ്ക്കണം എന്ന് എല്ലാവരും പറയാറുണ്ട്. എന്നുവച്ച് വെയിലത്തു നിന്ന് കയറി വന്ന ഉടന്‍ ഫ്രിഡ്ജില്‍ ഇരിക്കുന്ന തണുത്ത വെള്ളം എടുത്ത കുടിക്കുന്നത് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം.



തണുത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉഷ്ണകാലത്ത് ഉചിതം. അങ്ങനെ ശരീരത്തിന് തണുപ്പ് നല്‍കുന്നതില്‍ പ്രധാനിയാണ് മോരും തൈരും കൊണ്ടുള്ള വിഭവങ്ങള്‍. ചൂടത്ത് പുറത്തു പോയിട്ട് വന്നാല്‍ സംഭാരം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. 

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ഉഷ്ണകാലത്ത് കഴിക്കേണ്ടത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നതാണ് ഏറെ ഉത്തമം. കുട്ടികള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പാല്‍കഞ്ഞിയായും നല്‍കാം. പച്ചക്കറികള്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാലം കൂടിയാണ് ഇത്. 

ജലാംശം കൂടുതലുള്ള പച്ചക്കറികളും ഇലക്കറികളും ശീലമാക്കാം. വെള്ളരി, കുമ്പളം, പടവലം, മത്തന്‍, തക്കാളി എന്നിവ കൂടുതല്‍ നല്ലത്. അതോടൊപ്പം തന്നെ രാവിലെയും ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണത്തിന്റെ ഇടവേളകളില്‍ പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കുന്നതും ചൂടിനെ ചെറുക്കാന്‍ സഹായിക്കും. 






ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചും മാങ്ങയും ചക്കയും വെണ്ണപ്പഴവുമൊക്കെ നിര്‍ബന്ധമായും ചൂടുകാലത്ത് കഴിക്കേണ്ട പഴവര്‍ഗങ്ങളില്‍ ഉള്‍പ്പെടുത്താം. തൈരും മോരും ധാരാളമായി ഉപയോഗിക്കാം. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മാംസാഹാരം മെനുവില്‍ നിന്നും പരമാവധി ഒഴിവാക്കുക എന്നതാണ്. 

ഇനി അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ ആട്ടിറച്ചി ഉപയോഗിക്കാം. അതുപോലെ മത്സ്യവും. നത്തോലി പോലെയുള്ള ചെറിയ മീനുകള്‍ കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല കറികളില്‍ നിന്നും വറ്റല്‍മുളകിന്റെയും കുരുമുളകിന്റെയും ഉപയോഗം പരമാവധി കുറയ്ക്കാം. പച്ചമുളകാണ് ഇവയേക്കാള്‍ ഭേദം. 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു