Hot Posts

6/recent/ticker-posts

‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു

പാലാ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജ്, സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകമാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച്‌ “മൈൻഡ് യുവർ മൈൻഡ്" മാനസികാരോഗ്യ ബോധവത്കരണ പരിപാടി പാലാ രൂപതയുടെ കീഴിലുള്ള എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും സംഘടിപ്പിച്ചു. 
മാർ ശ്ലീവാ മെഡിസിറ്റിയിലെ സൈക്കോളജി വിഭാഗം കോളേജിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പരിപാടിയുടെ ഉദ്‌ഘാടനം ചേർപ്പുങ്കൽ ബി.വി.എം. ഹോളി ക്രോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി സെബാസ്റ്റ്യൻ, പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു.
ഡോ. റോബിൻ ജോസ് (സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി) സ്വാഗത പ്രസംഗം നടത്തിയ സമ്മേളനത്തിൽ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലയിൽ അധ്യക്ഷത വഹിച്ചു. 
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു ആശംസകൾ അർപ്പിച്ചു. ജിബിൻ അലക്‌സ് (ഫാക്കൽറ്റി കോഓർഡിനേറ്റർ, സോഷ്യൽ വർക്ക്‌ വിഭാഗം) കൃതജ്ഞത അറിയിച്ചു.
വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ആരോഗ്യമുള്ള മനോഭാവം വളർത്താനുള്ള മാർഗങ്ങളെ കുറിച്ചും ബോധവത്കരണം നടന്നു. യുവതലമുറയിൽ മാനസികാരോഗ്യ ജാഗ്രത വളർത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം