Hot Posts

6/recent/ticker-posts

പൈനാപ്പിൾ മാർക്കറ്റ് സജീവം



കോ​വി​ഡ് ഭീ​തി​ക്കി​ട​യി​ലും പൈ​നാ​പ്പി​ൾ മാ​ർ​ക്ക​റ്റ് സ​ജീ​വ​മാ​കു​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി നി​ർ​ജീ​വാ​വ​സ്ഥ​യി​ലി​രു​ന്ന വാ​ഴ​ക്കു​ളം മാ​ർ​ക്ക​റ്റി​ൽ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ​യാ​ണ് വീ​ണ്ടും തി​ര​ക്കേ​റി​യ​ത്. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​ല​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക​ട​ക്കം വ​ൻ​തോ​തി​ൽ ച​ര​ക്ക് ക​യ​റി​പ്പോ​കാ​ൻ ആ​രം​ഭി​ച്ചു. 

ഇ​തോ​ടെ ക​ഴി​ഞ്ഞ സീ​സ​ണി​ൽ 16 രൂ​പ മാ​ത്രം ല​ഭി​ച്ച പൈ​നാ​പ്പി​ളി​ന് ഇ​ത്ത​വ​ണ 30 രൂ​പ​വ​രെ​യാ​യി വി​ല​യു​യ​ർ​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ലു​ണ്ടാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. 





കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യി ചെ​ല​വ് കു​റ​ഞ്ഞ് ന​ഷ്ടം ഏ​റെ വ​ന്നി​ട്ടും ക​ർ​ഷ​ക​ർ ഉ​ൽ​പാ​ദ​നം കു​റ​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മാ​ർ​ക്ക​റ്റി​ൽ ഉ​ൽ​പ​ന്ന​ത്തി​ന് ഇ​തു​വ​രെ കു​റ​വ് വ​ന്നി​ട്ടി​ല്ല.

വ്യാ​ഴാ​ഴ്ച വാ​ഴ​ക്കു​ളം മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ നൂ​റ്റി ഇ​രു​പ​തോ​ളം ലോ​ഡ് ഉ​ൽ​പ​ന്ന​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റി​പ്പോ​യ​ത്. ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ അ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ആ​ന്ധ്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ദിവസേന പൈ​നാ​പ്പി​ൾ ക​യ​റി​പ്പോ​കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ 5000 ട​ൺ പൈ​നാ​പ്പി​ൾ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള പ്രോ​സ​സി​ങ് ക​മ്പ​നി​ക​ളും വാ​ങ്ങി. ഇ​തും വി​പ​ണി​ക്ക് ഗു​ണ​ക​ര​മാ​യി.


കോ​വി​ഡ് ഒ​ര​ർ​ഥ​ത്തി​ൽ പൈ​നാ​പ്പി​ൾ വി​പ​ണി​ക്ക് ഗു​ണ​ക​ര​മാ​യെ​ന്ന് വ്യ​പാ​രി​ക​ൾ. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പൈ​നാ​പ്പി​ൾ വ്യാ​പാ​ര​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത് മേ​ഖ​ല​ക്ക് ഏ​റെ ഗു​ണം ചെ​യ്​​തെ​ന്ന് പൈ​നാ​പ്പി​ൾ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​സ​ന്റ് ബേ​ബി പൊ​ടി​ക്കാ​ട്ടു​കു​ന്നേ​ൽ പ​റ​ഞ്ഞു. 

തെ​രു​വോ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഉ​ന്തു​വ​ണ്ടി​ക​ളി​ൽ അ​ട​ക്കം പൈ​നാ​പ്പി​ൾ വി​ൽ​പ്ന ന​ട​ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​ന് ട​ൺ ഉ​ൽ​പ​ന്ന​മാ​ണ് ചീ​ഞ്ഞു​പോ​കാ​തെ വി​ൽ​പ​ന ന​ട​ത്താ​നാ​യ​ത്.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു