Hot Posts

6/recent/ticker-posts

ബിജെപി മുത്തോലി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി


മുത്തോലി, കൊടുങ്ങൂർ റോഡിലെ അപകടകരമായ രീതിയിലുള്ള വെള്ളക്കെട്ട് പരിഹരിക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ ബിജെപി മുത്തോലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അരുണാപുരം പിഡബ്ല്യൂഡി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.



മുത്തോലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച പരിപാടി ബിജെപി സംസ്ഥാന സമിതിയംഗവും മുത്തോലി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ എൻ കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. 


പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, വിദ്യാഭ്യാസ/ബിസിനസ് സ്ഥാപനങ്ങൾ, ബാങ്കുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവരും വഴിയാത്രക്കാരുമായ നിരവധി യാത്രക്കാർക്കും, കുട്ടികൾക്കും, ഇത് വഴി കടന്നുപോകുന്ന വാഹനങ്ങൾക്കും ഒരു ചെറിയ മഴ പെയ്താൽ പോലും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുളള അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾക്കും അനധികൃത കൈയേറ്റങ്ങൾക്കും എത്രയും വേഗം പരാഹാരം കണ്ടെത്തിയില്ലായെങ്കിൽ അതി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ബിജെപി തയ്യാറാകുമെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി.

ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സുമിത്ത് ജോർജ്, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ, പഞ്ചായത്ത് കമ്മറ്റി ജനറൽ സെകട്ടറി അനിൽ വി നായർ, മണ്ഡലം സെക്രട്ടറിമാരായ സിജു എസ് നായർ, ഷീബാ വിനോദ്, മഹിളാ മോർച്ച ജില്ലാ ട്രഷറർ ശ്രീജയ എം.പി, ജില്ലാ കമ്മിറ്റിയംഗം ജയാ രാജു, മണ്ഡലം സെൽ കോർഡിനേറ്റർ ഹരികുമാർ, മണ്ഡലം കമ്മറ്റിയംഗവും വാർഡ് മെമ്പറുമായ ഷീബാ രാമൻ, മോഹനൻ കെ എസ്, കർഷക മോർച്ച മണ്ഡലം വൈസ്‌ പ്രസിഡന്റ് സുനിൽ കുമാർ, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി തുളസി സുനിൽ, പഞ്ചായത്ത് ഭാരവാഹികളായ സുരേഷ് ബാബു, സുമേഷ് ചന്ദ്രൻ, പ്രദീപ്, വിവിധ ബൂത്തുകളുടെയും മോർച്ചകളുടെയും ഭാരവാഹികളായ പ്രസാദ് പനക്കൽ, സനീഷ്, ഷാജി, ശങ്കർ, സുരേന്ദ്ര കൈമൾ, പ്രകാശ് ബാബു, ടി ആർ നരേന്ദ്രൻ തുടങ്ങിയവരും ധർണ്ണയിൽ പങ്കാളികളായി.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്