Hot Posts

6/recent/ticker-posts

തൊടുപുഴ ഡിപ്പോ രണ്ടാഴ്ചക്കകം പൂർണ്ണമായി പ്രവര്‍ത്തനസജ്ജമാകും


തൊടുപുഴ: ഉദ്ഘാടനം കഴിഞ്ഞ തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ രണ്ടാഴ്ചക്കകം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. ഇതിനായുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. ഇപ്പോഴും താല്‍ക്കാലിക സ്റ്റാന്‍ഡില്‍നിന്നാണ് സര്‍വിസുകള്‍ പുറപ്പെടുന്നത്.



കഴിഞ്ഞ വെള്ളിയാഴ്ച ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഡിപ്പോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഫോണ്‍ കണക്ഷന്‍ ഇങ്ങോട്ട് മാറ്റി സ്ഥാപിക്കലാണ് ആദ്യം പൂര്‍ത്തിയാക്കാനുള്ളത്. ഇതിനു ശേഷമേ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസുകളുടെയടക്കം പ്രവര്‍ത്തനം തുടങ്ങാനാകൂ. നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെ സജ്ജമായശേഷം ഡി.ടി.ഒ ഓഫിസും ഇവിടേക്ക് മാറ്റും. 


വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ വര്‍ക്ഷോപ് ഗാരേജ് ഉള്‍പ്പെടെ പൂര്‍ണമായും മാറ്റാനാണ് തീരുമാനം. ജല അതോറിറ്റിയില്‍ പണം അടച്ച്‌ കുടിവെള്ള കണക്ഷന്‍ എടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിനായി തുക അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കണക്ഷന്‍ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഓഫിസ് സംവിധാനം, യാത്രക്കാര്‍ക്കുള്ള ശൗചാലയ സൗകര്യം, ഡീസല്‍ പമ്ബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിവ നേരത്തേ തന്നെ ഒരുക്കിയിരുന്നു. ഇനി യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങളടക്കം സജ്ജീകരിക്കാനുണ്ട്. ഇതിന് സ്പോണ്‍സര്‍ഷിപ് വഴി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഡിപ്പോയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കാനുള്ള നടപടി വേഗത്തില്‍ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് തൊടുപുഴ എ.ടി.എ പറഞ്ഞു. ഇതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായാണ് കെ.എസ്.ആര്‍.ടി.സി മുന്നോട്ട് പോകുന്നതെന്നും എ.ടി.ഒ വ്യക്തമാക്കി. 

താല്‍ക്കാലിക സ്റ്റാന്‍ഡില്‍നിന്ന് ബസുകള്‍ പുറപ്പെട്ടാലും പുതിയ സ്റ്റാന്‍ഡില്‍ കയറിയ ശേഷമാണ് പോകുന്നത്. മൂപ്പില്‍കടവ് റോഡില്‍നിന്ന് ബസുകള്‍ ഡിപ്പോയില്‍ പ്രവേശിച്ച്‌ ഇടുക്കി റോഡിലൂടെ പുറത്തേക്ക് പോകുന്ന രീതിയിലാണ് ഇപ്പോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

നിര്‍മ്മാണം തുടങ്ങി ഒൻപതു വര്‍ഷം പിന്നിട്ട ശേഷമാണ് ഡിപ്പോയുടെ ഉദ്ഘാടനം നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഡിപ്പോയുടെ ഉദ്ഘാടനം പലതവണ പ്രഖ്യാപിച്ചിരുന്നെങ്കിലും നീണ്ടുപോയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം