Hot Posts

6/recent/ticker-posts

നാല് വർഷംകൊണ്ട് മുഴുവൻ ഭവനരഹിതർക്കും വീട്

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


അടുത്ത നാല് വർഷംകൊണ്ട് സംസ്ഥാനത്തെ ബാക്കിയുള്ള മുഴുവൻ ഭൂരഹിത –- ഭവനരഹിതർക്കും വീട് നിർമ്മിച്ച് നല്കുമെന്ന്
സഹകരണ- മന്ത്രി മന്ത്രി വി എൻ വാസവൻ പറഞ്ഞു. നൂറുദിന കർമപരിപാടികളുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനത്തിന്റെ  കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാരിനോടൊപ്പം സഹകരണ മേഖലയിലടക്കമുള്ള ഏജൻസികളും ഇതിനായി മുൻകൈയെടുക്കും. സംസ്ഥാനത്തുടനീളം 2,200ലധികം വീടുകളും 40 ഫ്ലാറ്റുകളും നിർമിച്ചുനൽകിയ സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലൂടെ കൂടുതൽ ഫ്ലാറ്റുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടക്കുന്നതായും അദ്ദേഹം പറഞ്ഞു. 



ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷയായി. "മനസ്സോടിത്തിരി മണ്ണ്' എന്ന പദ്ധതിയിൽ വെള്ളൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ആർ വി ബാബു, കുര്യാക്കോസ് തോട്ടത്തിൽ, ഡോ. രാജലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലക്ടർ ഡോ. പി കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ വിശിഷ്ടാതിഥിയായി.


ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ പ്രദീപ് കുമാർ, സബിത പ്രേംജി, ബിജു വലിയമല, റോസിലി ടോമിച്ചൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷാജിമോൻ, ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ പി എസ് ഷിനോ, ജില്ലാ വനിതാക്ഷേമ ഓഫീസർ ലക്ഷ്‌മി പ്രസാദ്, ഏറ്റുമാനൂർ ബിഡിഒ രാഹുൽ ജി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ഒരുവർഷത്തിനുള്ളിൽ ലൈഫ് പദ്ധതിയിലൂടെ ജില്ലയിൽ 1,444 വീടുകളാണ് പൂർത്തീകരിച്ചത്.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ