Hot Posts

6/recent/ticker-posts

പാത ഇരട്ടിപ്പിക്കൽ ; കോട്ടയം ഇനി പറപറക്കും

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


ഏറ്റുമാനൂർ-ചിങ്ങവനം പാത  ഇരട്ടിപ്പിക്കൽ പൂർത്തിയാകുമ്പോൾ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടിയാവുകയാണ്.മംഗലാപുരം മുതൽ തിരുവനന്തുപരം വരെയുള്ള 632 കി. മീറ്റർ പാതയാണ് തുറന്നുകൊടുക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടം ഘട്ടമായി പാതയിരട്ടിപ്പിക്കൽ നടപടി മുന്നോട്ടുപോവുകയായിരുന്നു.സുരക്ഷാ പരിശോധന കഴിഞ്ഞ് മെയ് 28ന്  ഇരട്ടപ്പാത തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇരട്ടപ്പാത തുറക്കുന്നത്തോടെ ഉണ്ടാകുന്ന ഗുണങ്ങൾ പലതാണ് ;
- കേരളത്തിലെ റയിൽവെയുടെ പ്രവർത്തനക്ഷമത വർധിക്കും.
-സിംഗിൾ ലൈൻ ആയിരുന്നപ്പോൾ ട്രെയിനുകൾ സ്റ്റേഷനുകളിൽ ക്രോസിങ്ങിനുവേണ്ടി കാത്തു നിൽക്കേണ്ടി വന്ന അവസ്ഥക്ക് മാറ്റം വരും.
-ടൈം ടേബിളിൽ ട്രാഫിക് അലവൻസ് കുറയും. ട്രെയിനുകൾക്ക് സമയനിഷ്‌ഠ  പാലിക്കാൻ കഴിയും.
-ട്രെയിൻ വേഗത വർദ്ധിക്കും.
-കോട്ടയത്തെ പ്ലാറ്റുഫോമുകൾ ഏഴെണ്ണം (7) ആയി.
-കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും.


-കോട്ടയത്തെ എറണാകുളത്തിന്റെ സബർബൻ നെറ്റ്‌വർക്കിലേക്ക് ഉൾപ്പെടുത്തി കോട്ടയത്തുനിന്നും മെമു ഉൾപ്പെടെ   കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാം.

കോട്ടയം സ്റ്റേഷന്റെ മുൻഭാഗത്തുനിന്നും  2, 3, 4, 5 എന്നി പ്ലാറ്റുഫോമുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫുട് ഓവർ ബ്രിഡ്ജ് വേണമെന്നുള്ള തോമസ്‌ ചാഴികാടൻ എംപി യുടെ ആവശ്യത്തിന് അംഗീകാരം നൽകിയതായി ഡിവിഷണൽ റെയിൽവേ മാനേജർ ആർ മുകുന്ദ് അറിയിച്ചു. 
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി