Hot Posts

6/recent/ticker-posts

'നിറവ്- 2022'; വയോമിത്രം വാർഷിക സമ്മേളനം നടന്നു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം നഗരസഭാ പ്രദേശത്തെ വയോമിത്രം വയോജന കൂട്ടായ്മ നടന്നു. സൗഹൃദങ്ങൾ പങ്കുവച്ച് പരിചയം പുതുക്കി ക്ഷേമന്വേഷണങ്ങൾ നടത്തുവാനും നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോമിത്രം വാർഷിക യോഗം 'നിറവ് - 2002'-ൽ അവസരമൊരുക്കി. 



കോവിഡ് കാലത്ത് മറഞ്ഞ സഹപ്രവർത്തകരെ സ്മരിക്കുകയും ചെയ്തു. 400-ൽ പരം പേരാണ് വാർഷിക സമ്മേളനത്തിൽ എത്തിചേർന്നത്.
നഗരസഭാ ഓഫീസ് പരിസരത്ത് ചേർന്ന വാർഷിക സമ്മേളനം ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. വയോജന സുരക്ഷയും ആരോഗ്യ പരിപാലനവും ഉറപ്പുവരുത്തുമെന്നും കൂടുതൽ ക്ഷേമപദ്ധതികൾക്ക് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


വാർഷിക സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. അറുപത്തിഅഞ്ച് വയസിന് മുകളിൽ പ്രായമുള്ളവരുടെ ക്ഷേമ കൂട്ടായ്മയാണ് വയോമിത്രം. പ്രായമായവരുടെ ക്ഷേമ പ്രവർത്തനത്തിന് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. 

കേരള സാമൂഹിക സുരക്ഷാമിഷൻ്റെ കീഴിലാണ് വയോമിത്രം പ്രൊജക്ട് നഗരസഭയിൽ നടപ്പാക്കി വരുന്നത്. സമ്മേളനത്തിൽ നഗരസഭാ ഉപാദ്ധ്യക്ഷ സിജി പ്രസാദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബിന്ദു മനു, ബൈജു കൊല്ലംപറമ്പിൽ, നീന ചെറുവള്ളി, തോമസ് പീറ്റർ, കൗൺസിലർമാരായ ലീന സണ്ണി, ബിജി ജോജോ, ബിനു പുളിക്കകണ്ടം, പ്രൊഫ. സതീശ് ചൊള്ളാനി, ആർ. സന്ധ്യ, ജോസ് എടേട്ട്, മായാ രാഹുൽ, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം, ഡോ. ആർ ഗോവിന്ദ്, സന്തോഷ് മരിയസദനം, ഗീതു രാജ് എന്നിവർ പ്രസംഗിച്ചു. അഡ്വ. ശാലു അന്ന ലോറൻസ് മുതിർന്ന പൗരന്മാരുടെ നിയമസംരക്ഷണത്തിൽ ക്ലാസ് നയിച്ചു. മുതിർന്ന അംഗങ്ങൾക്ക് പ്രത്യേക ആദരം നൽകി. വിവിധകലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ