Hot Posts

6/recent/ticker-posts

മരിയസദനത്തിന് അന്നദാനം നൽകി കാവുംകണ്ടം ഇടവക കൂട്ടായ്മ


കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മ, സൺഡേസ്കൂൾ, വിവിധ ഭക്ത സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ സമാഹരിച്ച് പാലാ മരിയസദനത്തിന് കൈമാറി.വിശുദ്ധ മദർ തെരേസായുടെ തിരുനാളിനോട് അനുബന്ധിച്ചാണ് ഭക്ഷണ വിതരണം നടത്തിയത്. 



കാവുംകണ്ടം ഇടവകയിലെ എല്ലാ ഭക്തസംഘടനകളും ചേർന്ന് 'പാഥേയം' എന്ന പേരിൽ നടത്തിയ അന്നദാനത്തിന് ജാതിമത ഭേദമില്ലാതെ നല്ല സഹകരണം ലഭിച്ചു. വസ്ത്രം, പലചരക്കുസാധനങ്ങൾ, കാർഷികോൽപ്പന്നങ്ങൾ എന്നിവയും നൽകി. 





വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ ജോർജ് വല്യാത്ത്, ടോം കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, അഭിലാഷ് കോഴിക്കോട്ട്, ഡേവിസ്‌ കല്ലറക്കൽ, ലിസി ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു