Hot Posts

6/recent/ticker-posts

തൊടുപുഴ ഉരുള്‍പൊട്ടല്‍: 5 പേരുടെയും മൃതദേഹം കണ്ടെത്തി


തൊടുപുഴ കുടയത്തൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു.മാളിയേക്കല്‍ കോളനിയിലെ ചിറ്റടിച്ചാല്‍ സോമന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. 



വീട്ടിലുണ്ടായിരുന്ന സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് എല്ലാവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്.




കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനും 3.30നുമിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഉരുള്‍പൊട്ടലില്‍ ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. 


പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നത് വൈകി.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു