ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) സംസ്കാരവേദി അഖിലലോക അടിസ്ഥാനത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി "ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും " എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തുന്നു.
പ്രഥമ മത്സരം സെപ്റ്റംബർ 17 നും ഫൈനൽ 24 നും ഓൺലൈൻ ആയി നടത്തും. വിജയികൾ ക്ക് 5000, 3000, 2000 രൂപ ക്യാഷ് അവാർഡും മെമന്റോയും നൽകുന്നതാണ്.
കേരളത്തിന് പുറത്തു നിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 15 നകം ഡോ. മിലിന്ദ് തോമസ് തേമാലിൽ പക്കൽ (+91 78297 94787) പേർ രജിസ്റ്റർ ചെയ്യണമെന്ന് വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അറിയിച്ചു.