Hot Posts

6/recent/ticker-posts

മെഗാ നേത്രപരിശോധന ക്യാമ്പ് നടത്തി


മണ്ണാറപ്പാറ: ലയൻസ് ക്ലബ്ബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B-യിലെ യൂത്ത്  എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ്‌ മാഞ്ഞൂരും മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് എസ്എംവൈഎം യൂണിറ്റും സംയുക്തമായി  അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി നേത്ര ചികിത്സ വിഭാഗത്തിന്റെ സഹകരണത്തോടെ മെഗാ നേത്രപരിശോധന ക്യാമ്പും അവയർണസ് ക്ലാസും സംഘടിപ്പിച്ചു. 



പരിപാടിയുടെ ഉദ്ഘാടനം മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് പാസ്റ്ററൽ അസിസ്റ്റന്റ് ഫാ.തോമസ് വലിയവീട്ടിലിന്റെ അധ്യക്ഷതയിൽ കടുത്തുരുത്തി എം.എൽ.എ അഡ്വക്കേറ്റ്  മോൻസ് ജോസഫ് നിർവ്വഹിച്ചു. 




ഡിസ്ട്രിക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും ക്ലബ്‌ പ്രസിഡന്റ്‌ ജോമി മാത്യുവും ഡിസ്ട്രിക്ട് സെക്രട്ടറി ആന്റണി കുര്യാക്കോസും മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച്  എസ്എംവൈഎം പ്രസിഡന്റുമാരായ ഐവിൻ ജെയിംസും കൃപ റോസ് സേവ്യറും  പ്രസംഗിക്കുകയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഡോ. അരുൺ അവയർണസ് ക്ലാസ്സ്‌ നടത്തുകയും ചെയ്തു.



Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്