Hot Posts

6/recent/ticker-posts

മെഗാ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി


മേലുകാവ്: ലയൻസ് ഡിസ്ട്രിക്‌റ്റ് 318 ബി -യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മേലുകാവ് പഞ്ചായത്തും കുടുംബശ്രീ യുണിറ്റും ഹെൻറി ബേക്കർ കോളേജ് ആന്റി നർകോട്ടിക് സെല്ലും യോദ്ധാവും നാഷണൽ സർവീസ് സ്കീമും നാട്ടുകാരും ചേർന്ന് മെഗാ ലഹരി വിരുദ്ധ റാലിയും പൊതു സമ്മേളനവും നടത്തി. 


പൊതുസമ്മേളനം മേലുകാവ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷൈനി ജോസിന്റെ അധ്യക്ഷതയിൽ മേലുകാവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ തോമസ്. സി. വടക്കേൽ ഉൽഘാടനം ചെയ്തു. മേലുകാവ് ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ ജി.എസ് മുഖ്യപ്രഭാഷണം നടത്തി. 


ലയൻസ് ഡിസ്ട്രിക്‌റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ബ്ലോക്ക് മെമ്പർമാരായ ജെറ്റോ പടിഞ്ഞാറേപ്പീടിക, മറിയാമ്മ ഫെർണാണ്ടസ്  മുൻ പ്രസിഡന്റുമാരായ അനുരാഗ് പാണ്ടിക്കാട്ട്, റ്റി.ജെ ബെഞ്ചമിൻ വാർഡ് മെമ്പർ റ്റെൻസി ബിജു, ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ ഡോ.കുര്യച്ചൻ ജോർജും വിവിധ സംഘടന പ്രതിനിധികളും പ്രസംഗിച്ചു. 


ഹെൻറി ബേക്കർ ആന്റിനാർകോട്ടിക് സെൽ കോർഡിനേറ്റർ ഡോ ജിൻസി ദേവസ്യ, യോദ്ധാവ് കോർഡിനേറ്റർ പ്രൊഫസർ ജസ്റ്റിൻ ജോസ് ,എൻ. എസ്. എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.അൻസ ആൻന്ധ്രൂസ്സ് , ഡോ.ജിബിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.


Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്