Hot Posts

6/recent/ticker-posts

സഹോദയ സർഗ്ഗസംഗമം കലാകിരീടം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിന്

കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ

മരങ്ങാട്ടുപിള്ളി: മൂന്ന് ദിനരാത്രങ്ങളായി മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്നു വന്നിരുന്ന കോട്ടയം സഹോദയ സ്കൂൾ കലോത്സവം സർഗ്ഗസംഗമത്തിന് തിരശീല വീണപ്പോൾ 720 പോയിന്റുമായി കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.


714 പോയിന്റുമായി മരിയൻ സീനിയർ സെക്കണ്ടറി സ്കൂൾ, കളത്തിപ്പടി രണ്ടാം സ്ഥാനവും കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ 689 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മരിയൻ സീനിയർ സെക്കണ്ടറി സ്കൂൾ



ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി മാണി സി. കാപ്പൻ എം. എൽ. എ. സമ്മാനദാനം നിർവ്വഹിച്ചു. ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര മുഖ്യപ്രഭാഷണവും നടത്തി. 


സഹോദയ ജനറൽ സെക്രട്ടറി ആർ. സി. കവിത, സഹോദയ ട്രഷറർ ഫ്രാങ്ക്‌ളിൻ മാത്യു, ലേബർ ഇന്ത്യ സ്കൂൾ പ്രിൻസിപ്പൾ സുജ കെ ജോർജ്, മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഡോ.നിജോയ് പി ജോസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ റെജിസ്ട്രർ ഡോ. ജോസ് ജെയിംസ്  തുടങ്ങിയവർ സംസാരിച്ചു. 


സെക്കണ്ടറി വിഭാഗത്തിൽ കീഴൂർ സെയിന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 362 പോയിന്റും, സീനിയർ സെക്കണ്ടറി വിഭാഗത്തിൽ ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ 720 പോയിന്റും, സ്റ്റേജ് ഇതര വിഭാഗത്തിൽ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ 280 പോയിന്റും, സംഗീത ഇനങ്ങളിൽ 100 പോയിന്റുമായി താഴത്തങ്ങാടി ചിന്മയ വിദ്യാലയവും, ഉപകരണ സംഗീതത്തിൽ 39 പോയിന്റുമായി കോട്ടയം മരിയൻ സീനിയർ സെക്കണ്ടറി സ്കൂളും ചാബ്യൻഷിപ്പ് കരസ്ഥമാക്കി.  

അവസാന ദിവസം നടന്ന ഗ്രൂപ്പ് ഇനങ്ങളിൽ സംഘഗാനത്തിൽ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളും, മൂകാഭിനയത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്കൂളും,പാശ്ചാത്യസംഗീതമത്സരത്തിൽ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേശഭക്തിഗാനമത്സരത്തിൽ പാലാ കാർമൽ പബ്ലിക് സ്കൂളും, ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറും ഒന്നാം സ്ഥാനം പങ്കിട്ടു. 

Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി