Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിലെ ക്യാൻസർ വിഭാഗം വിപുലീകരിക്കണം



പാലാ: കെ.എം.മാണി സ്മാരക ഗവ ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും റേഡിയേഷൻ ചികിത്സയും കൂടി ലഭ്യമാക്കണമെന്ന് കേരള വനിതാ വികസന കോർപ്പറേഷൻ മെമ്പറും വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ടുമായ പെണ്ണമ്മ ജോസഫ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന് നൽകിയ നിവേദനത്തിൽ അവശ്യപ്പെട്ടു.



സ്ത്രീകളിൽ ഉണ്ടാകുന്ന ക്യാൻസർ ചികിത്സയ്ക്ക് പ്രത്യേക ചികിത്സാ സൗകര്യവും മാമോഗ്രാം ഉൾപ്പെടെയുള്ള ഉപകരണ സഹായവും ലഭ്യമാക്കണമെന്ന് അവർ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളിൽ ബ്രസ്റ്റ് ക്യാൻസറും, ഗർഭാശയ കാൻസറും വർദ്ധിച്ചു വരുകയും കൂടുതൽ പേർ ചികിസതേടി ഇവിടെ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ സൗകര്യങ്ങൾ വിപുലീകരിക്കേണ്ടതുണ്ട്.


നിലവിൽ ഒരു ഡോക്ടറുടെ സേവനത്തിലാണ് ഒ.പി വിഭാഗവും,എല്ലാവിധ പരിശോധനകളും കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളും ഇവിടെ നടത്തി വരുന്നത്. 3500-ൽ പരം രോഗികളാണ് ഇവിടെ നിന്നും ചികിത്സ തേടുന്നത്. 


മുൻകൂർ ക്യാൻസർ രോഗനിർണ്ണയം സാദ്ധ്യമാക്കുന്നതിനായി ഏർളി ഡിറ്റക്ഷൻ സെൻ്റെർ കൂടി ഈ കേന്ദ്രത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ പെണ്ണമ്മ  ജോസഫ് പറഞ്ഞു. ജില്ലയിലെ രണ്ടാം ക്യാൻസർ ചികിത്സാ കേന്ദ്രം കൂടിയായ പാലാ ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ മുന്തിയ പരിഗണന ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പുനൽകി.


Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്