Hot Posts

6/recent/ticker-posts

ഡ്രൈവർ ജോമോൻ ഡാൻഡ് ചെയ്ത് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്


പാലക്കാട് വടക്കഞ്ചേരിയിൽ 5 വിദ്യാർഥികള്‍ ഉൾപ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ മുൻപ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഡ്രൈവർ സീറ്റിനോട് ചേർന്ന് എഴുന്നേറ്റുനിന്ന് ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 


മറ്റൊരു വിദ്യാർഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു സംഭവം. വിദ്യാർഥികളിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം. 


വടക്കഞ്ചേരി അപകടത്തിൽ ജോമോനെതിരെ നരഹത്യാകുറ്റം ചുമത്തിയിട്ടുണ്ട്. ടൂർ ഓപ്പറേറ്റർ എന്നുപറഞ്ഞ് അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതും മദ്യപിച്ചിരുന്നോ എന്നതുൾപ്പെടെ പരിശോധിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചിരുന്നു. 


വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുമറിയുകയായിരുന്നു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ