Hot Posts

6/recent/ticker-posts

ഡൽഹി വിമാനത്താവളത്തിൽ കോടികളുടെ കസ്റ്റംസ് വേട്ട


ന്യൂഡല്‍ഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 28 കോടി രൂപയുടെ വാച്ചുകളും ടൈംപീസുകളും പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് കോടികൾ വിലമതിയ്ക്കുന്ന വസ്തുക്കൽ കസ്റ്റംസ് പിടിച്ചെടുത്തത്. 


വജ്രങ്ങൾ പതിപ്പിച്ച 27 കോടി രൂപ വിലമതിക്കുന്ന വാച്ച് കൂടാതെ വിലപിടിപ്പുള്ള മറ്റ് ആറ് വാച്ചുകളും ഏഴ് ടൈംപീസുകളും പിടിച്ചെടുത്തു. വൈരക്കല്ലുകൾ പതിച്ച ബ്രേസ് ലെറ്റും ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 14 പ്രോയും പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു.


പ്രമുഖ അമേരിക്കന്‍ ആഭരണ-വാച്ച് നിര്‍മ്മാതാക്കളായ ജേക്കബ് ആന്‍ഡ് കമ്പനി നിർമിച്ചതാണ് 27 കോടി വിലവരുന്ന വാച്ച്. പ്രത്യേക ആവശ്യപ്രകാരം 18 കാരറ്റ് വൈറ്റ് ​ഗോൾഡും വജ്രങ്ങളും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 76 വജ്രങ്ങൾ ഇതിൽ പതിപ്പിച്ചിരിക്കുന്നു. മാന്വല്‍ വൈന്‍ഡിങ് സംവിധാനമുള്ള വാച്ചാണിത്. ഇതിന്റെ സ്കെലിറ്റൻ ഡയലിലും വജ്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്. 

യാത്രക്കാരനില്‍ നിന്ന് പിടികൂടിയ മറ്റ് വാച്ചുകളിൽ സ്വിസ് ലക്ഷ്വറിയുടെ 31 ലക്ഷം രൂപ വിലയുള്ള ഒരു പിയാ​ഗെറ്റ് ലൈംലൈറ്റ് സ്റ്റെല്ല വാച്ചും അഞ്ച് റോളക്സ് വാച്ചുകളും ഉൾപ്പെടുന്നു. റോളക്സ് വാച്ചുകൾക്ക് ഓരോന്നിനും 15 ലക്ഷം രൂപ വിലവരും.


വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുവരുമ്പോൾ അടയ്ക്കേണ്ടി വരുന്ന നികുതി വെട്ടിക്കാനാണ് യാത്രക്കാരൻ ഇത്തരത്തിൽ കടത്താനുള്ള ശ്രമം നടത്തിയതെന്നും ഡൽഹി വിമാനത്താവളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ കള്ളക്കടത്ത് വേട്ടയാണിതെന്നും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ