Hot Posts

6/recent/ticker-posts

എയ്ഡ്സ് ദിനാചരണം ന‌‌ടത്തി


പാലാ: ഡിസംബർ 1എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പാലാ സെൻ്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ റെഡ് റിബൺ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണം നടത്തി. 


പ്രിൻസിപ്പൽ ഡോ. ബീനാമ്മ മാത്യു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട് എല്ലാവരും റെഡ് റിബൺ ധരിച്ചു. കോളേജ് ജനറൽ സെക്രട്ടറി എലിസബത്ത് പോൾ എയ്ഡ്സ് ദിന സന്ദേശം നൽകി. 




വൈസ് പ്രിൻസപ്പൽ ഡോക്ടർ ടിസി തങ്കച്ചൻ, ഡോക്ടർ സുനിൽ തോമസ് ,ക്ലബ് ഭാരവാഹികളായ സന്ദീപ് കുമാർ, നിതിൻ സി ടി ലിജോ ജോസ് എന്നിവർ നേതൃത്വം നൽകി.



Reactions