Hot Posts

6/recent/ticker-posts

തീക്കോയി സെന്റ് മേരീസ് എച്ച്എസ്എസിൽ ലഹരിവിരുദ്ധ പരിപാടികൾ നടത്തി


ലഹരിവിരുദ്ധ സന്ദേശവുമായി തീക്കോയി സെന്റ് മേരീസ്  ഹയർ സെക്കന്ററി സ്കൂളിൽ സൈക്കിൾ റാലിയും മനുഷ്യ ശൃംഖലയും സംഘടിപ്പിച്ചു.


സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ സൈക്കിൾ റാലി തീക്കോയി ടൗണിൽ നടന്നു.



പി.റ്റി.എ പ്രസിഡന്റ് ബിജു പേണ്ടാനം റാലി ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകനായ റ്റി.ഡി ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾ വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തു.


പ്രിൻസിപ്പൽ ബാബു തോമസ്, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, അധ്യാപകരായ ഫാ. ജോബിൻ ജോസ്, പ്രിൻസ് അലക്സ്‌, സൈബി ജോസഫ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.


Reactions