Hot Posts

6/recent/ticker-posts

പാലായിൽ മഹാത്മാഗാന്ധി പ്രതിമ 5ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനാച്ഛാദനം ചെയ്യും



പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ ലഭ്യമാക്കിയ സ്ഥലത്ത് നിർമ്മിച്ച ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമയുടെ അനാവരണം 5 ന് ഉച്ചയ്ക്ക് 12.15ന്  കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ  സിന്ധുമോൾ ജേക്കബ് എന്നിവർ അറിയിച്ചു. 


എംപിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, മാണി സി കാപ്പൻ എം എൽ എ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, ഫൗണ്ടേഷൻ രക്ഷാധികാരി ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും.



പൂഞ്ഞാർ- ഏറ്റുമാനൂർ ഹൈവേയിൽ മൂന്നാനിയിൽ ലോയേഴ്സ് ചേംബർ റൂട്ടിൽ പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഗാന്ധി സ്ക്വയറും പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. 


ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം, ഗാന്ധിജിയുടെ കേരള സന്ദർശനത്തിൻ്റെ 100-ാം വാർഷികം, ഭാരതസ്വാതന്ത്ര്യത്തിൻ്റെ 75-ാ മത് വാർഷികം എന്നിവയുടെ ഭാഗമായിട്ടാണ് ഗാന്ധിജിക്ക് ആദരവ് ഒരുക്കുന്നതെന്ന് ഭാരവാഹികളായ സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, ടോണി തോട്ടം എന്നിവർ പറഞ്ഞു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്