Hot Posts

6/recent/ticker-posts

കോട്ടയത്തെ പരിപാടികളിലെല്ലാം പങ്കെടുക്കും; ആര് വന്നാലും ഇല്ലെങ്കിലും പ്രശ്‌നമില്ല: തരൂർ


കോട്ടയം ജില്ലയില്‍ തീരുമാനിച്ച പരിപാടികളിലെല്ലാം പങ്കെടുക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. പരിപാടികളില്‍ ആര് വന്നാലും ആര്‍ക്ക് അസൗകര്യമുണ്ടായാലും തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.


തരൂര്‍ പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഓഫീസോ യൂത്ത് കോണ്‍ഗ്രസോ തനിക്ക് യാതൊരുവിധ അറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറയുന്നത്. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഡിസിസി.


എന്നാല്‍ പരിപാടി നടത്തുന്ന വിവരം ഡിസിസിയെ അറിയിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് ആണെന്ന് നിലപാടിലാണ് തരൂര്‍. തങ്ങളോട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞത് പോലെ ഡിസിസിയോടും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടാവും എന്ന് തരൂര്‍ പറഞ്ഞു.


ശശി തരൂർ എംപി ഇന്ന് ഈരാറ്റുപേട്ടയിൽ

ഇന്ന് വൈകീട്ട് ജില്ലയിലെത്തുന്ന തരൂര്‍ പാല, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്മാരെ കാണും. കെ.എം ചാണ്ടി അനുസ്മരണത്തിലും പങ്കെടുക്കും. ഇന്ന് വൈകുന്നേരം 5.30ന് ഈരാറ്റുപേട്ട തെക്കേക്കരയിൽ ശശി തരൂർ എത്തും. തുടർന്ന് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും അകമ്പടിയോടെ മുട്ടം ജം​ഗ്ഷനിലെ വേദിയിൽ എത്തും. 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്