കൊല്ലപ്പള്ളി വാളികുളത്ത് വാഹനാപകടം. സ്കൂട്ടറും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു.ഉള്ളനാട് സ്വദേശി ബേബി ജോസഫ് കൂടമറ്റത്തിൽ(45) ആണ് മരിച്ചത്.
കുടിവെള്ളവുമായി പോയിരുന്ന ലോറിയിലാണ് സ്കൂട്ടർ ഇടിച്ചത്. മൃതദേഹം പ്രവിത്താനം എം കെ എം ആശുപത്രിയിൽ. 2 മാസം മുൻപ് ഇതേ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.










