പ്ലാശനാലിൽ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച തലപ്പലം കല്ലങ്കുഴിയിൽ അനന്തുവിന്റെ സംസ്കാരം ഇന്ന്(വെള്ളി) ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ നടക്കും.വ്യാഴാഴ്ച ഉച്ചയ്ക്ക് പനയ്ക്കപ്പാലം- പ്ലാശനാൽ റോഡിലാണ് അപകടം ഉണ്ടായത്.
ബൈക്കിന് പിന്നിലിരുന്ന അനന്തു തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പൂഞ്ഞാർ പാതാമ്പുഴ സ്വദേശി അലൻ ബെന്നിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










